പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളൂ​രു​വി​ൽ; ച​ന്ദ്ര​യാ​ന്‍റെ 3ന്‍റെ വി​ജ​യ​ശി​ൽ​പി​ക​ളെ നേ​രി​ൽ​ക​ണ്ടു അ​ഭി​ന​ന്ദി​ക്കും
Saturday, August 26, 2023 10:13 AM IST
ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍റെ 3ന്‍റെ വി​ജ​യ ശി​ൽ​പി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രെ നേ​രി​ൽ ക​ണ്ടു അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി. ഗ്രീ​സ് സ​ന്ദ​ര്‍​ശ​നം പൂ​ർ​ത്തി​യാ​ണി​യ ശേ​ഷ​മാ​ണ് മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​എ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ​ന്നി​റ​ങ്ങി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ര്‍​ഒ കേ​ന്ദ്രം പ്ര​ധാ​ന​മ​ന്ത്രി രാ​വി​ലെ സ​ന്ദ​ർ​ശി​ക്കും. ച​ന്ദ്ര​യാ​ന്‍ ക​ണ്‍​ട്രോ​ള്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ച​ന്ദ്ര​യാ​ന്‍ മൂ​ന്ന് ദൗ​ത്യം വി​ജ​യ​ക​ര​മാ​ക്കി​യ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഐ​എ​സ്ആ​ര്‍​ഒ സം​ഘ​ത്തെ അ​ഭി​ന​ന്ദി​ക്കും. ശാ​സ്ത്ര​ജ്ഞ​രെ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു.

ച​ന്ദ്ര​യാ​ൻ 3ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് വേ​ള​യി​ൽ വി​ദേ​ശ പ​ര്യ​ട​ന​ത്തി​ലാ​യ​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ത്താ​നാ​യി​രു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു ച​ന്ദ്ര​യാ​ന്‍ മൂ​ന്നി​ന്‍റെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ത​ത്സ​മ​യം ച​ന്ദ്ര​യാ​ന്‍ മൂ​ന്നി​ന്‍റെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് വീ​ക്ഷി​ച്ച മോ​ദി ഐ​എ​സ്ആ​ര്‍​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.