ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം ന​വം​ബ​ർ 26ന്
Saturday, August 26, 2023 3:35 PM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റി​ന്‍റെ 11-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ന​വം​ബ​ർ 26ന് ​ന​ട​ത്തും.

അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ട​വ​ക വി​കാ​രി ഫാ. ജോ​ൺ കെ. ​ജേ​ക്ക​ബ്, റ​വ. ഡി​ക്ക​ൻ ആ​രോ​ൺ ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​നേ​ഴ്‌​സ് സി. ഐ. ഐ​പ്പ്, ജ​യ്മോ​ൻ ചാ​ക്കോ, പ്രി​ൻ​സ് ഡാ​നി​യേ​ൽ കോ​ശി, സ്റ്റെ​ഫി​ൻ സി. ​സ​ജി എ​ന്നി​വ​രും പങ്കെടുത്തു.