ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് മൂ​ന്ന് യു​എ​സ് നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Monday, August 28, 2023 11:17 AM IST
കാ​ൻ​ബ​റ: ഓ​സ്‌​ട്രേ​ലി​യ​യി​ൽ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ത്തി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് മൂ​ന്ന് യു​എ​സ് നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ‌ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച ഡാ​ർ​വി​ന് വ​ട​ക്ക് തി​വി ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മെ​ൽ​വി​ലെ ദ്വീ​പി​ലാ​ണ് എം​വി-22 ബി ​ഓ​സ്പ്രേ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​ത്. യു​എ​സ്, ഓ​സ്‌​ട്രേ​ലി​യ, ഫി​ലി​പ്പീ​ൻ​സ്, ഈ​സ്റ്റ് ടി​മോ​ർ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്നു​ള്ള സം​യു​ക്ത അ​ഭ്യാ​സ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം.

യു​എ​സ് നാ​വി​ക സേ​നാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.