ടി​ൻ​സു​കി​യ-​ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് എ​സി കോ​ച്ചി​ൽ പു​ക
Sunday, September 3, 2023 1:48 PM IST
കോ​ൽ​ക്ക​ത്ത: ടി​ൻ​സു​കി​യ-​ബം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സി​ന്‍റെ എ​സി കോ​ച്ചി​നു​ള്ളി​ൽ പു​ക. ട്രെ​യി​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പു​ക ക​ണ്ടെ​ത്തി​ത്. ബോ​ഗി ഉ​ട​ൻ മാ​റ്റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

മാ​ൾ​ഡ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യ​തി​നു​ശേ​ഷം ട്രെ​യി​ൻ നീ​ങ്ങാ​ൻ തു​ട​ങ്ങി​യ​​പ്പോ​ഴാ​ണ് പു​ക ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ബി1 ​കോ​ച്ചി​ൽ പു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ വ​ക്താ​വ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കോ​ച്ചി​ൽ പു​ക മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.