ബം​ഗ​ളൂ​രു​വി​ൽ പാ​നൂ​ർ സ്വ​ദേ​ശി കു​ത്തേ​റ്റു മ​രി​ച്ച​ത് ല​ഹ​രി പാ​ർ​ട്ടി​ക്കി​ടെ; രണ്ട് പേർ അറസ്റ്റിൽ
Wednesday, September 6, 2023 12:55 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി യു​വാ​വ് ;ചൊവ്വാഴ്ച കു​ത്തേ​റ്റ് മ​രി​ച്ച​ത് ല​ഹ​രി പാ​ർ​ട്ടി​ക്കി​ട​യി​ലെ​ന്ന് സൂ​ച​ന. പാ​നൂ​ര്‍ അ​ണി​യാ​രം മ​ഹാ ശി​വക്ഷേ​ത്ര​ത്തി​ന് സ​മീ​പം കീ​ഴാ​യ മീ​ത്ത​ൽ ഫാ​ത്തി​മാ​സി​ല്‍ മ​ജീ​ദ്-അ​സ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ജാ​വേ​ദ്(29) ആണ് ​നെ​ഞ്ചി​ന് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

ജാ​വേ​ദി​ന്‍റെ സു​ഹൃ​ത്താ​യ ബ​ൽ​ഗാം സ്വേ​ദേ​ശി​നി രേ​ണു​ക ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ ബം​ഗ​ളൂ​രു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. രേ​ണു​ക ഇ​തി​നു മു​ന്പ് ര​ണ്ടു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജാ​വേ​ദ് 20 ദിവസത്തേക്കായി വാ​ട​ക​യ്ക്കെ​ടു​ത്ത ബം​ഗ​ളൂ​രു ഹു​ളി​മാ​വി​നു സ​മീ​പ​ത്തെ സ​ർ​വീ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ന്ന് ഒ​ഴി​യാ​നി​രി​ക്കെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

നെ​ഞ്ചി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വോ​ടെ ജാ​വേ​ദി​നെ ഹു​ളി​മാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് പെ​ൺസു​ഹൃ​ത്ത് രേ​ണു​കത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം ന​ട​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ബം​ഗ​ളൂ​രു ബ​നാ​റ​ക​ട്ട റോ​ഡി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ജാ​വേ​ദ്.

ലഹരിപാർട്ടിക്കായാണ് ഫ്ലാറ്റ് എടുത്തതെന്നാ‍ണു സൂചന. മ​റ്റൊ​രു മ​ല​യാ​ളി വ്യാ​പാ​രി​യു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് അ​പ്പാ​ർ​ട്ടു​മെ​ന്‍റ് ബു​ക്ക് ചെ​യ്ത​ത്.

ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കു​ത്തേ​റ്റ​ത്. കു​ത്തേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജാ​വേ​ദി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് അ​ണി​യാ​രം ചെ​റു​വോ​ട്ട് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.

സ​ഹോ​ദ​ര​ങ്ങ​ൾ: റാ​ബി​യ, റാ​ഷി​ന, ഹ​സീ​ന (ഇ​രു​വ​രും പൂ​ക്കോം), ഫാ​ത്തി​മ (പാ​നൂ​ർ). ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​വേ​ദ് നാ​ട്ടി​ൽ വ​രു​ന്ന​ത് ചു​രു​ക്ക​മാ​ണ്.