കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്‍റെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച
Saturday, September 9, 2023 5:55 PM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ​ക്കാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ജ്ഞാ​ന​ബോ​ദി​നി സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്തും.

പ​ല പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. റ​ണ്ണിം​ഗ് റേ​സ്, ഹൈ​ജ​മ്പ്‌, ഷോ​ർ​ട്പു​ട്, ബാ​ൾ​ത്രോ, വ​ടം​വ​ലി, ക​സേ​ര ക​ളി, ലെ​മ​ൺ സ്പൂ​ൺ എ​ന്നി മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ക.


ജേ​താ​ക്ക​ളാ​കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ഓ​ണാ​ഘോ​ഷ സ​മാ​പ​ന ദി​വ​സ​മാ​യ 24ന് ​ഡി​എ​സ്എ ഭ​വ​നി​ൽ വ​ച്ചു പാ​രി​തോ​ഷി​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.