റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ റോമിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് ബെന്നി വെട്ടിയാടന്റെ അധ്യക്ഷതയിൽ ഫാ. ബാബു പാണാട്ട് പറമ്പിൽ, ഫാ. പോൾ സണ്ണി, റോമ മുനിസിപ്പൽ കൗൺസിലർ മലയാളിയായ തെരേസ പുത്തരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടെൻസ് ജോസ് സ്വാഗതം പറഞ്ഞു
തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് തോമസ് നെറ്റോ ചടങ്ങിൽ ഓണസന്ദേശം നൽകി. മുൻ പ്രസിഡന്റുമാരായ തോമസ് ഇരുമ്പൻ. രാജു കള്ളിക്കാടൻ, ഫാ. ഷെറിൻ മൂലയിൽ, ഫാ. ജിന്റോ പടയാട്ടിൽ, ജോർജ് റപ്പായി എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് ബിന്റോ വെട്ടിക്കാലയിൽ നന്ദി അർപ്പിച്ചു.
ബെന്നി വെട്ടിയാടൻ, ടെൻസ് ജോസ്, ഗോപകുമാർ, ബിന്റോ വെട്ടിക്കാലയിൽ, മനു യമഹ, ബിജു ചിറയത്ത്, ജിസ്മോൻ, സിജോ, ബേബി കോഴിക്കാടൻ മാത്യൂസ് കുന്നത്താനിയിൽ എന്നിവരുടെ നേതൃത്വത്തിൽ റോമിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെട്ട മെഗാ കമ്മിറ്റിയാണ് അലിക് ഇറ്റലിയുടെ 33-ാമത് ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്.
1991-ൽ റോമിൽ രജിസ്റ്റർ ചെയ്യപ്പെട്ട അലികിന്റെ 33-ാമത് ഓണാഘോഷത്തിൽ 1500-ൽ അധികം പ്രവാസി മലയാളികളുടെ സാന്നിധ്യം കൊണ്ട് വേദിയും സദസും ശ്രദ്ധേയമായി.
വേദിയിലെ കേരള തനിമയാർന്ന അവതരണങ്ങളും 30-ൽ അധികമുള്ള കേരള മങ്കമാർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും പങ്കെടുത്ത ആളുകളുടെ കേരള വേഷവിധാനങ്ങളും പ്രവാസി മലയാളികൾക്ക് വലിയ അനുഭവവും നല്ല ഓർമയായി മാറി.
ഇറ്റലിയിലെ സാംസ്കാരിക, രാഷ്ട്രീയ, മത സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.