ജ​ർ​മനി​യി​ലേ​ക്കു​ള്ള ആ​ദ്യബാ​ച്ച് ന​ഴ്സു​മാ​രു​ടെ വീസ വി​ത​ര​ണം ചെയ്തു
Saturday, September 16, 2023 12:46 PM IST
തിരുവനന്തപുരം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഒ​ഡെ​പെ​ക് മു​ഖേ​ന ന​ട​ത്തു​ന്ന സൗ​ജ​ന്യ ജ​ർ​മ​ൻ റി​ക്രൂ​ട്ട്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ ബാ​ച്ചി​ന്‍റെ വീ​സ വി​ത​ര​ണം മ​ന്ത്രി ​വി. ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

ഒ​ഡെ​പെ​കി​ന്‍റെ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ കെ.എ. അ​നൂ​പ്, കെഎഎസ്ഇ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ടി.വി. വി​നോ​ദ്, ഒ​ഡെ​പെ​കി​ന്‍റെ റി​ക്രൂ​ട്ട്മെന്‍റ് വി​ഭാ​ഗം മേ​ധാ​വി സ്വ​പ്ന അ​നി​ൽ​ദാ​സ്, ട്രെ​യി​നി​ംഗ് വി​ഭാ​ഗം മേ​ധാ​വി വി.എൽ. ര​ശ്മി എ​ന്നി​വ​ർ പങ്കെടുത്തു.

ന​ഴ്സു​മാ​ർ​ക്കാ​യി ഒ​ഡെ​പെ​ക് ന​ട​ത്തു​ന്ന സൗ​ജ​ന്യ റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​യ "വ​ർ​ക്ക് ഇ​ൻ ഹെ​ൽ​ത്ത്, ജ​ർ​മ​നി'യു​ടെ ആ​ദ്യ ബാ​ച്ചി​ലെ എട്ട് ന​ഴ്സു​മാ​രാ​ണ് ജ​ർ​മ​നി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ജ​ർ​മൻ ഭാ​ഷ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് മാ​സം തോ​റും 10,000 രൂ​പ വീ​തം സ്റ്റൈ​പെ​ൻ​ഡും ഒ​ഡെ​പെ​ക് ന​ൽ​കു​ന്നു​ണ്ട്.

ജ​ർ​മൻ ഭാ​ഷ​യു​ടെ ബി1 ​ലെ​വ​ൽ വിജയിക്കുന്ന ന​ഴ്സു​മാ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ബി 2 ​ലെ​വ​ൽ പാ​സാക്കുന്നതിന് അനുസ രിച്ച് ര​ജി​സ്റ്റേ​ർ​ഡ് നേ​ഴ്സ് ആ​യി മാ​റു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്.

ജ​ർ​മനി​യി​ലെ ഗ​വ​ൺമെന്‍റ് ഏ​ജ​ൻ​സിയായ ഡിഇഎഫ്എയു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​റി​ക്രൂ​ട്ട്മെന്‍റ് ന​ട​ത്തു​ന്ന​ത്. പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജ​ർ​മ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്.