ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജം ഓ​ണം ആ​ഘോ​ഷി​ച്ചു
Saturday, September 23, 2023 5:11 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്: ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 16ന് ​ഹൈ​ഡ​ല്‍​ബെ​ര്‍​ഗി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​ക​ളാ​യ സ്റ്റെ​ഫാ​നി യാ​ന്‍​സെ​ന്‍ (ഹെ​യ്ഡ​ല്‍​ബെ​ര്‍​ഗ് സാ​മൂ​ഹി​ക വ​കു​പ്പ് അ​ധ്യ​ക്ഷ), മി​ല​ന്‍ മാ​പ്പി​ള​ശേരി (മ​ല​യാ​ളി മേ​യ​ര്‍ ബി​ര്‍​ക്ക​നാ​വു), ജ​സ്വി​ന്ദ​ര്‍ പ​ല്‍​ര​ഥ് സിം​ഗ് (ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മൈ​ഗ്രേ​ഷ​ന്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ്),

വ​സീം ഭ​ട്ട് (ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍ ), സ​മാ​ജം പ്ര​സി​ഡന്‍റ് ജാ​ന്‍​സി വി​ല​ങ്ങും​ത​റ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ന​ട​ത്തി. മ​നോ​ജ് വി​ല​ങ്ങും​ത​റ, റോ​യ് നാ​ലാ​പ​താം​ക​ളം, മാ​ത്യു എ​ബ്ര​ഹാം, സ​ജി​ത്ത് കു​മാ​ര്‍, അ​രു​ണ്‍ ചെ​മ്പ്ര, അ​ജ​യ് ഘോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ദ്യ ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ സ​മാ​ജം അം​ഗ​ങ്ങ​ളും സ​ദ്യ​ക്ക് വി​ഭ​വ​ങ്ങ​ള്‍ ത​യാറാ​ക്കി കൊ​ണ്ടു​വ​ന്നി​രു​ന്നു.

സ​ദ്യ​ക്ക് ശേ​ഷം സ​മാ​ജം അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പാ​ര​മ്പ​ര്യ കേ​ര​ള ക​ലാ​രൂ​പ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി ര​മ്യ രാ​മ​ച​ന്ദ്ര​ന്‍, ഹ​ര്‍​ഷ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ച്ച ഫാ​ഷ​ന്‍ ഷോ, ​കേ​ര​ളീ​യ നൃ​ത്യ​ക​ല​ക​ളെ ആ​സ്പ​ദ​മാ​ക്കി ശീ​ത​ള്‍ പ്രേം​നാ​ഥ് ചി​ട്ട​പ്പെ​ടു​ത്തി​യ ഡാ​ന്‍​സ് പ്രോ​ഗ്രാം എ​ന്നി​വ​യാ​യി​രു​ന്നു മു​ഖ്യ​പ​രി​പാ​ടി​ക​ള്‍.

ആ​ന്‍ തെ​രേ​സ ഷാ​ജ​ന്‍ (ആ​ര്‍​എ​ല്‍​വി തൃ​പ്പൂ​ണി​ത്തു​റ), സു​പ്രീ​ത പി. ​റാ​വു (നാ​ട്യ നൂ​പു​രം വാ​ല്‍​ഡോ​ര്‍​ഫ്) എ​ന്നി​വ​രു​ടെ നൃ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക്ലാസി​ക്ക​ല്‍/ സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, അ​നു മാ​ത്യൂ​സും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു പ​രി​പാ​ടി​ക​ള്‍. സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ളോ​ടെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.



ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജം കേ​ര​ള സ​ര്‍​ക്കാ​ര്‍ മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ആ​രം​ഭി​ക്കു​ന്ന ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളം സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ഘോ​ഷ​ത്തോട്​ അനു​ബ​ന്ധി​ച്ചു ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ന്‍റെ അം​ഗീ​കൃ​ത ചാ​പ്റ്റ​റാ​ണ് ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളം സ്കൂ​ള്‍. ജോ​ബി​ന്‍ പോ​ള്‍ ആ​ണ് അ​ധ്യാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.