പെ​ൺ​ഭ്രൂ​ണ​ഹ​ത്യ​യെ​ന്നു പ​രാ​തി; ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി
Friday, March 8, 2024 1:29 PM IST
ബം​ഗ​ളൂ​രു: വ​നി​താ​ദി​ന​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. വ്യാ​പ​ക​മാ​യി പെ​ൺ​ഭ്രൂ​ണ​ഹ​ത്യ​ക​ൾ ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​യി.

പെ​ൺ​ഭ്രൂ​ണ​ഹ​ത്യ ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ബം​ഗ​ളൂ​രു നെ​ല​മം​ഗ​ല​യി​ലെ ആ​സാ​രെ ആ​ശു​പ​ത്രി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. മൂ​ന്നു വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ന​ധി​കൃ​ത ഗ​ർ​ഭഛി​ദ്രം ന​ട​ക്കു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഇ​ന്ന​ലെ ആ​ശു​പ​ത്രി റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്രെ​ഗ്ന​ൻ​സി (എം​ടി​പി) നി​യ​മം ലം​ഘി​ച്ചും ഗ​ർ​ഭഛി​ദ്ര​ത്തി​ന്‍റെ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​തെ​യും മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 74 ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് ആ​ശു​പ​ത്രി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം.


ഭ്രൂ​ണ​ത്തി​ന്‍റെ ലിം​ഗ​ഭേ​ദ നി​ർ​ണ​യ​ത്തി​നു​ള്ള സ്കാ​നിം​ഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ബം​ഗ​ളൂ​രു റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.