ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നാ​ക്കോ​ണ്ട​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Wednesday, April 24, 2024 12:45 PM IST
ബം​ഗ​ളൂ​രു: പ​ത്ത് മ​ഞ്ഞ അ​നാ​ക്കോ​ണ്ട​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ ബം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ലാ​ണ് പാ​മ്പി​നെ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ബാ​ങ്കോ​ക്കി​ൽ​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ വ​ന്യ​ജീ​വി ആ​ക്ട് പ്ര​കാ​ര​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന് കാ​ണ​പ്പെ​ടു​ന്ന ഒ​രു ന​ദീ​തീ​ര ഇ​ന​മാ​ണ് മ​ഞ്ഞ അ​ന​ക്കോ​ണ്ട​ക​ൾ.


പ​രാ​ഗ്വേ, ബൊ​ളീ​വി​യ, ബ്ര​സീ​ൽ, വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ർ​ജ​ന്‍റീ​ന, വ​ട​ക്ക​ൻ ഉ​റു​ഗ്വേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ അ​ന​ക്കോ​ണ്ട​ക​ൾ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വ​ന്യ​ജീ​വി വ്യാ​പാ​ര​വും ക​ട​ത്തും നി​യ​മ​വി​രു​ദ്ധ​മാ​ണ്.