ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​രണം വെള്ളി‌യാഴ്ച അ​യ​ര്‍​ല​ന്‍​ഡി​ല്‍; ചാ​ണ്ടി ഉ​മ്മ​ന്‍ പങ്കെടുക്കും
Thursday, August 1, 2024 6:47 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ളി‌​യാ​ഴ്ച (ഓ​ഗ​സ്റ്റി​ന് ര​ണ്ട്) അ​യ​ര്‍​ല​ന്‍​ഡി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യാ​ണ് മു​ഖ്യാ​തി​ഥി. ബ്ലാ​ഞ്ചാ​ര്‍​ഡ്സ്ടൗ​ണ്‍ ക്രൗ​ണ്‍​പ്ലാ​സ ഹോ​ട്ട​ലി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് പ​രി​പാ​ടി. ച​ട​ങ്ങി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​ലെ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​ലേ​ക്ക് അ​യ​ര്‍​ല​ന്‍​ഡി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഒ​ഐ​സി സി ​അ​യ​ര്‍​ല​ന്‍​ഡ് പ്ര​സി​ഡ​ന്റ് എം.​എം. ലി​ങ്ക്വി​ന്‍​സ്റ്റാ​ര്‍ മാ​ത്യു (0851667794), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ന്‍​ജോ മു​ള​വ​രി​ക്ക​ല്‍ (0831919038) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: P M Georgekutty (Vice President) 0870566531, Rony Kurisinkalparampil (Joint Secretary/ Media Coordinator) 0899566465, Kuruvilla George 0894381984, Sobin 0894000222, Subin Philip (Treasurer) 0871424363, Vinu Kalathil 0894204210.