ഡബ്ലിൻ: ഒഐസിസി അയർലൻഡ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുക്കും. ചാണ്ടി ഉമ്മന് ഡബ്ലിൻ വിമാനത്താവളത്തിൽ ഒഐസിസിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി.
ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 10 വരെ ബ്ലാഞ്ചാർഡ്സ് ടൗണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി ഭാരവാഹികൾ അറിയിച്ചു.