നെ​ത​ർ​ല​ൻ​ഡ്സി​ൽ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു
Tuesday, August 6, 2024 10:55 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ആംസ്റ്റ​ര്‍​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലെ ബ്രേ​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. റോ​ട്ട​ർ​ഡാ​മി​ൽ നി​ന്ന് 38 മൈ​ൽ അ​ക​ലെ​യു​ള്ള ബ്രേ​ഡ ഏ​വി​യേ​ഷ​ൻ ഫ്ലൈ​റ്റ് സ്കൂ​ളി​ന്‍റെ അ​ക്വി​ല എ​ന്ന വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.

സ്വ​യം പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്ന പൈ​ല​റ്റ് പ​റ​ത്തി​യ വി​മാ​ന​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​ല​ക്കം മ​റി​ഞ്ഞ് ഹൈ​വേ​യി​ൽ പ​തി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.


ഫ​യ​ർ എ​ൻ​ജി​നു​ക​ളും മ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും പൈ​ല​റ്റ് മ​രി​ച്ചി​രു​ന്നു. ആ​കാ​ശ​ത്ത് ഒ​രു വ​ലി​യ അ​ഗ്നി​ഗോ​ളം ക​ണ്ട​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ അ​റി​യി​ച്ചു.