ഡബ്ലിൻ: ലിമിറിക്കിൽ മലയാളിയായ ജാൻസി പാപ്പച്ചൻ(63) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ലിമിറിക് മൺഗ്രെറ്റ് സെന്റ് ഒലിവർ പ്ലങ്കറ്റ് ദേവാലയത്തിൽ നടക്കും.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പരേതനായ മണവാളൻ പി.വി. പാപ്പച്ചന്റെ ഭാര്യയാണ്.
മക്കൾ: സരിത, സവിത, അശ്വതി, ആതിര (എല്ലാവരും അയർലൻഡ്). മരുമക്കൾ: ഐവി, മെയ്ജെൻ, സെജോ, നിതിൻ (എല്ലാവരും അയർലൻഡ്).
പരേത ആലുവ നീറിക്കോട് മതിരപ്പള്ളി കുടുംബാംഗമാണ്.