സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്
Friday, August 26, 2016 7:52 AM IST
ഡബ്ലിൻ: അയർലൻഡിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ ണടഅഎ ഹാളിൽ ആഘോഷിക്കുന്നു.

സെപ്റ്റംബർ 11നു (ഞായർ) നടക്കുന്ന പരിപാടികളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, ഗാനമേള, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പരിപാടികൾ അവതരിപ്പിയ്ക്കാൻ താത്പര്യമുള്ളവർ 0892077713, 0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.