റോമിൽ അഖില യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ എട്ടിന്
Friday, August 26, 2016 7:52 AM IST
റോം: ഒരു കാലഘട്ടത്തിന്റെ ശിലാസ്മരണകൾ അന്തിയുറങ്ങുന്ന റോമൻമണ്ണിൽ മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിൽ വടംവലി മത്സരം നടത്തുന്നു.

റോമിലെ ചുണകുട്ടന്മാരും പടത്തലവന്മാരും ആയ സെവെൻസ് റോമയും സേംപിയോണ സ്റ്റാർസും സംയുക്‌തമായി നടത്തുന്ന അഖില യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ എട്ടിനു റോമിലാണ് അരങ്ങേറുക.

ജേതാക്കൾക്ക് 1001 യൂറോയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്‌ഥാനക്കാർക്ക് 501 യൂറോയും മൂന്നാം സ്‌ഥാനക്കാർക്ക് 251 യൂറോയും ഏറ്റവും നല്ല ടീമിനും കോച്ചിനും പ്രത്യേക പുരസ്കാരങ്ങളും ലഭിക്കും.

വിവരങ്ങൾക്ക്: 00393332936906.

<ആ>റിപ്പോർട്ട്: ജെജി മാന്നാർ