ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭം കാതോലിക്കാ ബാവാ നിർവഹിക്കും
Friday, August 26, 2016 7:54 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സമാരംഭം സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.

ഫ്ളോറൽ പാർക്ക് സെന്റ് ഗ്രിഗോറിയസോ ഓർത്തഡോക്സ് പളളിയിൽ ഓഗസ്റ്റ് 27നു (ശനി) രാവിലെ നടക്കുന്ന കാതോലിക്കാ ദിന ധനശേഖരണ സമ്മേളനത്തിനിടെയാണ് രജിസ്ട്രേഷന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുന്നത്.

ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസിന്റെ അനുഗ്രഹാശിസുകളോടെയും ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലുമാണ് ഫാമിലി കോൺഫറൻസ് നടത്തുന്നത്. ഇതിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വിർജീനിയ മുതൽ അപ്സ്റ്റേറ്റ് ന്യൂയോർക്ക് വരെയുളള സ്‌ഥലങ്ങളിലെ വിവിധ റിസോർട്ടുകളും ഹോട്ടലുകളും സജീവമായ പരിഗണനയിലാണ്.

ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതീകവും സാംസ്കാരികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഫാമിലി കോൺഫറൻസിന്റെ രൂപരേഖ തയാറാക്കുന്നത്.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ