സ്വിറ്റ്സർലൻഡിൽ വൻ ഭൂകമ്പത്തിനു സാധ്യതയെന്നു വിദഗ്ധർ
Friday, August 26, 2016 8:16 AM IST
ബർലിൻ: 2040 ൽ സ്വിറ്റ്സർലൻഡിൽ വൻ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്നു വിദഗ്ധരുടെ പ്രവചനം. ഇറ്റലിയിൽ ഇപ്പോഴുണ്ടായത്ര ശക്‌തമായ ഭൂകമ്പമാണ് പ്രവചിക്കപ്പെടുന്നത്.

സ്വിറ്റ്സർലൻഡിൽ മുൻപും റിക്ടർ സ്കെയ്ലിൽ ആറിലധികം രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം ഭൂകമ്പങ്ങൾ നൂറു വർഷം കൂടുമ്പോൾ ആവർത്തിക്കാനുള്ള സാധ്യതയെ അടിസ്‌ഥാനമാക്കിയാണ് പുതിയ പ്രവചനം.

1946ൽ സിയറിയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. 1855ലെ ഭൂകമ്പം 6.2 ഉം രേഖപ്പെടുത്തി.

ബുധനാഴ്ച മധ്യഇറ്റലിയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. പരിക്കേറ്റ മുന്നൂറോളം പേർ ആശുപത്രിയിൽ ചികിൽസയിലാണ്. പത്തുവയസുള്ള പെൺകുട്ടിയെ 20 മണിക്കൂറിനുശേഷം കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ