ഡിഎംഎ ആർകെ പുരം ശാഖ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
Monday, January 9, 2017 8:31 AM IST
ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ശാഖ ക്രിസ്മസും ന്യൂഇയറും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി ഏഴിന് ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഫാ. പയസ് മലയങ്കണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. ഡിഎംഎ പ്രസിഡന്റ് സി. കേശവൻകുട്ടി, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഒ. ഷാജികുമാർ, എ.എൻ. വിജയൻ, എം.കെ. വിജയകുമാർ, പി.വി. രമേശൻ, രത്നാകരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

ശാഖ നടത്തിയ പെയിന്റിംഗ് മത്സരത്തിലും മലയാള ഭാഷാ പഠനകേന്ദ്രത്തിലെ വിജയികളായ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വിവിധ നൃത്ത പരിപാടികളും പ്രമുഖ്യ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്