അഡ് ലെയ്ഡ് സെന്‍റ് ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ
Monday, September 11, 2017 11:02 AM IST
അഡ് ലെയ്ഡ്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് നിയമിച്ചു.

2007 മുതൽ മെൽബണിൽ നിന്നും വൈദികരെത്തി ആരാധനക്ക് നേതൃത്വം നൽകുകയും ആത്മീയ ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവർത്തിച്ചു വരികയുമായിരുന്നു ഈ ഇടവക.

സെപ്റ്റംബർ എട്ടിന് രാവിലെ അഡ് ലെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാ. അനിഷ് കെ. സാമിന് ഇടവക ജനങ്ങൾ ഉൗഷ്മള സ്വീകരണം നൽകി. ഒന്പതിന് രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു ഇടവകയുടെ നേതൃത്വത്തിൽ ഓണാഘോഷവും നടത്തി. കൈക്കാരൻ ബിജു കുറിയാക്കോസ്, സെക്രട്ടറി ജോഷി ആൻഡ്രൂസ്, ഓണപരിപാടിയുടെ കണ്‍വീനർ ജിജി തോമസ് എന്നിവർ നേതൃത്വം നൽകി.