അയർലൻഡിൽ കുടുംബ ധ്യാനത്തിന് തുടക്കമായി
Saturday, September 16, 2017 5:55 AM IST
കോർക്ക്: സീറോ മലബാർ സഭ കോർക്ക്, അയർലൻഡിന്‍റെ ആഭിമുഖ്യത്തിൽ യുകെ സെഹിയോൻ മിനിസ്ട്രി നയിക്കുന്ന കുടുംബധ്യാനത്തിന് തുടക്കമായി. സെപ്റ്റംബർ 16 ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും ഞായർ രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം. ഫാ. സോജി ഓലിക്കലാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

കൃപാഗ്നി 2017 ൽ സംബന്ധിച്ചു ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാൻ ഏവരേയും സ്വാഗതം ചെയ്തു.

ഫാ. സിബി അറയ്ക്കൽ 0892319271, ഡിനോ ജോർജ് 0872140558

വിലാസം: ചർച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീൻ, ബ്ലാർണീ റോഡ്, കോർക്ക്.

റിപ്പോർട്ട്: ജോമോൻ ജോസഫ്