കാ​ർ​ഡി​ഫ്, സ്വാ​ൻ​സി ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ബി​എ​സ് ക്ലാ​സു​ക​ൾ
Tuesday, September 19, 2017 8:56 AM IST
കാ​ർ​ഡി​ഫ്: സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ ഇ​ട​വ​ക​യി​ൽ സെ​പ്റ്റം​ബ​ർ 23, 24 ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​ബി​എ​സ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം ആ​റി​ന് റാ​ലി​യോ​ടെ ക്ലാ​സു​ക​ൾ പ​രി​വ​സാ​നി​ക്കും.

ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ, ബൈ​ബി​ൾ ക​ഥ​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ളെ​ടു​ക്കും. ഇ​ട​വ​ക​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന വി​ബി​എ​സ് ക്ലാ​സു​ക​ൾ എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് ഫാ. ​സ​ജി ഏ​ബ്ര​ഹാം അ​റി​യി​ക്കു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:
ഏ​ബ്ര​ഹാം ചെ​റി​യാ​ൻ: 07735610045
ജി​ജി ജോ​സ​ഫ് 07828440172