ബ്രി​സ്റ്റോ​ളി​ൽ ന​ട​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​ഥ​മ സ​മ്മേ​ള​നം ആ​വ​ശോ​ജ്വ​ല​മാ​യി
Wednesday, September 20, 2017 10:22 AM IST
ബ്രി​സ്റ്റോ​ൾ: ഫി​ഷ്പോ​ണ്ട്സ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 17 ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​ഥ​മ സെ​മി​നാ​റി​ന് എ​സ്എം​വൈ​എം രൂ​പ​താ യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​സി​റി​ൾ ഇ​ട​മ​ന എ​സ്ഡി​ബി​യു​ടെ​യും ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ടി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ടി​എ​സ്എം​സി​സി ട്ര​സ്റ്റി​മാ​രാ​യ പ്ര​സാ​ദ് ജോ​ണ്‍, ലി​ജോ പ​ട​യ​ട്ടി​ൽ, എ​സ്ടി​എ​സ്എം​സി​സി യൂ​ത്ത് ലീ​ഗ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ർ​ജ് ത​ര​ക​ൻ, ജോ​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സാ​ക്ഷ്യം വ​ഹി​ച്ചു.

ദൈ​വ​ത്തെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും കേ​ൾ​ക്കു​വാ​നും ശ​രി​യാ​യ വി​ശ്വാ​സ​ദ​ർ​ശ​ന​ത്തി​ൽ അ​ടി​യു​റ​ച്ച ബോ​ധ്യ​ങ്ങ​ളോ​ടെ ജീ​വി​ത യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ​രി​ശീ​ലി​പ്പി​ച്ചു​കൊ​ണ്ടു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ ഏ​ക​ദി​ന സെ​മി​നാ​ർ റ​വ. ഫാ. ​സി​റി​ൾ ഇ​ട​മ​ന എ​സ്ഡി​ബി ന​യി​ച്ചു. 40 യു​വ​തി​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത യൂ​ത്ത് സെ​മി​നാ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ന​വോേ·​ഷ​വും ആ​ത്മീ​യ​ഉ​ണ​ർ​വും പ​ക​ർ​ന്നു ന​ൽ​കി. പു​ത്ത​ൻ ത​ല​മു​റ​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്ത് പ​തി​വി​ലും വ്യ​ത്യ​സ്ഥ​മാ​യി വി​വി​ധ​യി​നം ആ​ക്ടി​വി​റ്റി​സും ച​ർ​ച്ച​ക​ളും ക്ലാ​സു​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്ക് മാ​ന​സി​ക​വും സാ​മൂ​ഹി​ക​വും ആ​ത്മീ​യ​വു​മാ​യ മൂ​ല​ഭ​ബോ​ധ്യ​ങ്ങ​ൾ ഉ​ള​വാ​ക്കു​ന്ന​താ​യി​രു​ന്നു.

പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ: ഡെ​ന്നീ​സ് സെ​ബാ​സ്റ്റ്യ​ൻ, ബെ​ർ​ത്തി ജോ​സ​ഫ്
എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​ർ: ജെ​ൻ​സ​ൻ റോ​യി, ആ​ൽ​വി​ൻ തോ​മ​സ്, റോ​സ​ന ഈ​ശ്വ​ർ​പ്ര​സാ​ദ്, അ​നീ​റ്റ ബാ​സി​ൽ, നീ​ൽ റോ​യ്, ഡൊ​മ​നി​ക്, ട്രീ​സ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു തെ​ര​ഞ്ഞെ​ടു​ത്തു.ബ്രി​സ്റ്റോ​ൾ ബാ​ത്ത് റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ യു​വ​ജ​ന​ങ്ങ​ളേ​യും ഏ​കോ​പി​പ്പി​ച്ചു പു​തി​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം കൊ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യെ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ചു ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ര​ണ്ടി​നു ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യോ​ടെ സെ​മി​നാ​ർ അ​വ​സാ​നി​ച്ചു. ഈ ​സെ​മി​നാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ട്ര​സ്റ്റി​മാ​രോ​യും യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ​മാ​രോ​ടും വോ​ള​ണ്ടി​മാ​ർ​മാ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ടും എ​സ്എം​ബി​എ​സ്ആ​ർ ട്ര​സ്റ്റി ഫി​ലി​പ്പ് ക​ണ്ടോ​ത്തും ജോ​യി​ന്‍റ് ട്ര​സ്റ്റി റോ​യി സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ലി​നാ മേ​രി ജോ​സ​ഫ്