അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം
Wednesday, October 4, 2017 10:09 AM IST
ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ ​ബ്ലോ​ക്കി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ മു​കേ​ഷ് ശ​ർ​മ്മ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മു​ൻ കൗ​ണ്‍​സി​ല​ർ സ​ത്പാ​ൽ ഷെ​ട്ടി, അ​മൃ​ത​പു​രി ആ​ർ​ഡ​ബ്ള്യു​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ന​ന്പൂ​തി​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​പു​ഷ്പ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കോ​ള​നി നി​വാ​സി​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഒ​രു​ക്കി​യ തി​രു​വോ​ണ​പ്പൂ​ക്ക​ള​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ ആ​ര്യ ഷി​ബു​വി​നും സു​ബ്ര​മ​ണ്യ​നും ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​യാ​യ ജ്യോ​തി​ക രാ​ജേ​ഷി​നും ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​തി​രു​വാ​തി​ര​ക​ളി​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി