ട്രി​ൻ ട്രി​ൻ ഇ​നി ബം​ഗ​ളൂ​രു​വി​ലും മു​ഴ​ങ്ങും
Friday, October 6, 2017 6:08 AM IST
ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ ന​ട​പ്പാ​ക്കി​യ സൈ​ക്കി​ൾ ഷെ​യ​റിം​ഗ് പ​ദ്ധ​തി​യാ​യ ട്രി​ൻ ട്രി​ൻ ബം​ഗ​ളൂ​രു​വി​ലു​മെ​ത്തു​ന്നു. മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി​യ്ക്ക് ന​ഗ​ര​ത്തി​ൽ പ​ച്ച​ക്കൊ​ടി​യാ​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി 10 15 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് 80.18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജൂ​ണി​ലാ​ണ് മൈ​സൂ​രു​വി​ൽ ട്രി​ൻ ട്രി​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 450 സൈ​ക്കി​ളു​ക​ളാ​ണ് മൈ​സൂ​രു​വി​ലെ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, ബം​ഗ​ളൂ​രു​വി​ൽ 6,000 സൈ​ക്കി​ളു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

എം​ജി റോ​ഡ്, ഇ​ന്ദി​രാ​ന​ഗ​ർ, എ​ച്ച്ബി​ആ​ർ ലേ​ഒൗ​ട്ട്, കോ​റ​മം​ഗ​ല, എ​ച്ച്എ​സ്ആ​ർ ലേ​ഒൗ​ട്ട്, ക​ച്ച​റ​ക​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡോ​ക്കിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സൈ​ക്കി​ൾ എ​ടു​ക്കാം. യാ​ത്ര ക​ഴി​ഞ്ഞ് ഏ​തു സ്റ്റേ​ഷ​നി​ൽ വേ​ണ​മെ​ങ്കി​ലും തി​രി​കെ വ​യ്ക്കാ​നു​മാ​കും. ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ സൈ​ക്കി​ൾ ഷെ​യ​റിം​ഗ് പ​ദ്ധ​തി​യാ​ണ് മൈ​സൂ​രു​വി​ൽ ആ​രം​ഭി​ച്ച​ത്. 350 രൂ​പ​യാ​ണ് അം​ഗ​ത്വ​ഫീ​സ്. അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് ല​ഭി​ക്കും. ഇ​വ​ർ​ക്ക് ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ സൈ​ക്കി​ൾ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും. പി​ന്നീ​ടു​ള്ള ര​ണ്ടു മ​ണി​ക്കൂ​റി​ന് അ​ഞ്ചു​രൂ​പ​യും മൂ​ന്നു മ​ണി​ക്കൂ​റി​ന് പ​ത്തു​രൂ​പ​യും നാ​ലു​മ​ണി​ക്കൂ​റി​ന് 20 രൂ​പ​യു​മാ​ണ് നി​ര​ക്ക്.