ഫോമ ഷിക്കാഗോ റീജണ്‍ യുവജനോത്സവം വർണാഭമായി
Saturday, October 7, 2017 8:09 AM IST
ഷിക്കാഗോ: ഫോമ സെൻട്രൽ റീജണിന്‍റെ (ഷിക്കാഗോ) ആഭിമുഖ്യത്തിൽ യുവജനോത്സവം സംഘടിപ്പിച്ചു. സെപ്റ്റംബർ ഒന്പതിന് മോർട്ടൻഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യുവജനോത്സവം

ക്നാനായ റീജണ്‍ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജണ്‍ ആർവിപി ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ജോസ് മണക്കാട്ട്, ഫോമ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ട്രഷറർ ജോസി കുരിശിങ്കൽ, യുവജനോത്സവ കമ്മിറ്റി ചെയർമാൻ ആഷ്ലി ജോർജ്, കോ ചെയർമാൻ ജോണ്‍സണ്‍ കണ്ണൂക്കാടൻ, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് രഞ്ചൻ ഏബ്രഹാം, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോണ്‍ പാട്ടപതി, ബീന വള്ളിക്കളം, സണ്ണി വള്ളിക്കളം, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജീൻ പുത്തൻപുരയ്ക്കൽ, അച്ചൻകുഞ്ഞ് മാത്യു, ജോർജ് മാത്യു, ആന്േ‍റാ കവലയ്ക്കൽ, മുൻ നാഷണൽ കമ്മിറ്റി മെംബർ ഫിലിപ്പ് ചാമത്തിൽ (ഡാളസ്), സ്റ്റാൻലി കളരിക്കമുറി എന്നിവർ സംസാരിച്ചു.

തുടർന്ന് ഒരേസമയം മൂന്നു വേദികളിലായി മത്സരങ്ങൾക്ക് തുടക്കംകുറിച്ചു. മുന്നൂറോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയിന്‍റ് നേടി സംവേദ മേനോൻ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. ഫോമ ഷിക്കാഗോ റീജണ്‍ പ്രമോഷണൽ ചാന്പ്യ·ാരായി എമ്മ കാട്ടുക്കാരനേയും പീറ്റർ വടക്കാഞ്ചേരിയേയും തിരഞ്ഞെടുത്തു. ജേതാക്കൾക്ക് ഫാ. തോമസ് മുളവനാൽ സമ്മാനങ്ങൾ നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം