കോം​ഗോ​യി​ൽ വി​മ​ത​രു​ടെ ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, October 27, 2017 7:36 AM IST
ബെ​നി: മ​ധ്യ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ ആ​യു​ധ​മേ​ന്തി​യ ഉ​ഗാ​ണ്ട​ൻ വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി. വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​യി​ലെ ബെ​നി ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു വി​മ​ത​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലി വ​ട​ക്ക​ൻ കി​വു​വി​ലെ ഗോ​മ​യി​ൽ രാ​വി​ലെ വ​ന്നി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ഗാ​ണ്ട​ന്‍ സ​ര്‍​ക്കാ​റി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സ്(​എ​ഡി​എ​ഫ്) ആ​ണ് ന​ഗ​രം ആ​ക്ര​മി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടിച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ന​ഗ​രം വി​ട്ടു.

ഒ​രാ​ഴ്ച മു​ന്പ് മ​ന്പു ക​മാ​ൻ​ഗോ​യി​ൽ എ​ഡി​എ​ഫ് വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു യു​എ​ൻ സ​മാ​ധാ​ന പാ​ല​ക​ർ അ​ട​ക്കം 32 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ഡി​എ​ഫി​നെ​തി​രെ സൈ​ന്യ​വും യു​എ​ന്‍ സേ​ന​യും ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​രു​ന്നു.