നി​സ്കോ​ർ​ട്ട് മീ​ഡി​യ ഫെ​സ്റ്റി​വ​ൽ
Friday, November 3, 2017 10:45 AM IST
ന്യൂ​ഡ​ൽ​ഹി: ഗാ​സി​യാ​ബാ​ദ് വൈ​ശാ​ലി​യി​ലു​ള്ള നി​സ്കോ​ർ​ട്ട് മീ​ഡി​യ കോ​ള​ജി​ന്‍റെ ഇ​ന്‍റ​ർ കോ​ളേ​ജി​യ​റ്റ് മീ​ഡി​യ ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ന്നു. ഫെ​സ്റ്റി​വ​ലി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും സ​മാ​പ​ന​ട​ച​ങ്ങു​ക​ളും നോ​യി​ഡ​യി​ലു​ള്ള ഫാ. ​ആ​ഗ്ന​ൽ സ്കൂ​ളി​ൽ ന​വം​ബ​ർ നാ​ലി​നു 6 മു​ത​ൽ ന​ട​ക്കും.

സ​മാ​പ​ന പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി ഗ്രാ​മി അ​വാ​ർ​ഡ് ല​ഭി​ച്ച പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് മ​നോ​ജ് ജോ​ർ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ സിം​ഫ​ണി​യും ന​ട​ക്കും. ഓ​ൾ ഇ​ന്ത്യ കാ​ത്ത​ലി​ക് ബി​ഷ​പ്പ് കൗ​ണ്‍​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സോ​ഷ്യ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​ണ് നി​സ്കോ​ർ​ട്ട് മീ​ഡി​യ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്