ഒസിവൈഎം ഡൽഹി യൂണിറ്റ് പദയാത്ര നടത്തി
Monday, November 6, 2017 12:40 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഞായർ രാവിലെ 7.30 ന് ധൗളകുവാ തിമ്മയ്യാ പാർക്കിൽ നിന്ന് വടക്കിന്‍റെ പരുമലയായ ജനക്പൂരി മാർ ഗീഗോറിയോസ് ദേവാലയത്തിലേക്ക് നടന്ന കാൽനട തീർഥയാത്രയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ഫാ. ടി.ജെ. ജോണ്‍സൻ, ഫാ. സജി എബ്രഹാം, ഫാ. റോബിൻസ് ഡാനിയേൽ, ഫാ. എബിൻ ജോണ്‍, മുൻ അൽമായ ട്രസ്റ്റീ എം.ജി. ജോർജ് മുത്തൂറ്റ്, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി പോൾ എന്നിവർ തീർഥയാത്രക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി