പുകമഞ്ഞ്: ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Tuesday, November 7, 2017 8:33 AM IST
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഐഎംഎ നിര്‍ദേശിച്ചു.

ഐഎംഎയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.