മണ്ഡല പൂജ മഹോത്സവം നവംബർ 18 ന്
Thursday, November 9, 2017 1:28 PM IST
ന്യൂഡൽഹി: ഡൽഹി പോലീസിലെ അയ്യപ്പ ഭക്ത·ാരുടെ നേതൃത്വത്തിൽ നടത്തുന്ന നാലാമത് മണ്ഡല പൂജ മഹോത്സവം നവംബർ 18ന് (ശനി) ആർകെ പുരം സെക്ടർ മൂന്നിലെ പോലീസ് കോളനിയിലുള്ള പാർക്കിൽ (ബാലാജി മന്ദിറിനു സമീപം) നടക്കും.

രാവിലെ അഞ്ചിന് ഗണപതിഹോമം, വൈകുന്നേരം ആറിന് ദീപാരാധന, വിശ്വരൂപ തിരുനക്കര ഭജന സമിതിയിലെ ശ്രീശാന്തും സംഘവും അവതരിപ്പിക്കുന്ന നാമഘോഷലഹരി, അത്താഴപൂജ, മഹാദീപാരാധന, പ്രസാദ വിതരണം, അന്നദാനം എന്നിവ നടക്കും.

എല്ലാ അയ്യപ്പഭക്ത·ാരെയും ചടങ്ങിലേക്ക് സ്വാഗതം ചൈയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 9818636115, 9968239153.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്