ബേ​ത്‌​ല​ഹേം മാ​ട്രി​മോ​ണി​യ​ല്‍ മീ​റ്റ് 12ന്
Friday, November 10, 2017 12:18 PM IST
ബം​ഗ​ളൂ​രു: ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്‌ ദേ​വാ​ല​യ​ത്തി​ലെ പി​തൃ​വേ​ദി, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​വാ​ഹാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് 12ന് ​ബേ​ത്‌​ല​ഹേം മാ​ട്രി​മോ​ണി​യ​ല്‍ മീ​റ്റ് സം​ഘ​ടി​പ്പി​ക്കും.

ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ്‌ ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. അ​നു​യോ​ജ്യ​രാ​യ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ല​ഭി​ക്കു​ന്ന​തി​ന് ഈ ​സം​ഗ​മം സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന്സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9663424573, 9740984226