ബ്രെക്സിറ്റ്: ജർമനിക്കു നഷ്ടമാകുന്നത് ബില്യണുകൾ
Saturday, November 11, 2017 11:06 AM IST
ബെർലിൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്‍റെ തീരുമാനം നടപ്പാകുന്നതോടെ ജർമനിക്ക് ബില്യണ്‍ കണക്കിന് യൂറോയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നതെന്ന് യൂറോപ്യൻ യൂണിയന്‍റെ റിപ്പോർട്ട്.

യൂണിയനിലെ ഒരു സുപ്രധാന അംഗം പുറത്തു പോകുന്നതോടെ യൂണിയൻ ബജറ്റിലേക്ക് ജർമനി നൽകുന്ന വിഹിതത്തിൽ മാത്രം 3.8 ബില്യന്‍റെ വർധനയാണ് പ്രതിവർഷം വരാൻ പോകുന്നത്. 16 ശതമാനമാണ് വർധന. മറ്റ് അംഗരാജ്യങ്ങളുടെ വിഹിതത്തിലും ആനുപാതികമായ വർധന വരും. എന്നാൽ, ഏറ്റവും കൂടുതൽ വർധന ജർമനിക്കും നെതർസൻഡ്സിനും സ്വീഡനുമായിരിക്കും.

ഫ്രാൻസ് 1.2 ബില്യണും ഇറ്റലി ഒരു ബില്യണും അധികം നൽകണം. നിലവിൽ 14 ബില്യണാണ് ജർമനി നൽകുന്നത്. ഫ്രാൻസ് അഞ്ച് ബില്യണും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ