ക​ന്ന​ഡ സാ​ഹി​ത്യ സ​മ്മേ​ള​നം 24 മു​ത​ൽ
Tuesday, November 14, 2017 11:34 AM IST
ബം​ഗ​ളൂ​രു: ക​ന്ന​ഡ സാ​ഹി​ത്യ പ​രി​ഷ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന 83ാമ​ത് ക​ന്ന​ഡ സാ​ഹി​ത്യ​സ​മ്മേ​ള​നം ന​വം​ബ​ർ 24 മു​ത​ൽ 26 വ​രെ മൈ​സൂ​രു​വി​ൽ ന​ട​ക്കും. മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ ക​ന്ന​ഡ സാ​ഹി​ത്യ​കാ​ര​ൻ ച​ന്ദ്ര​ശേ​ഖ​ർ പാ​ട്ടീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും പ​ങ്കെ​ടു​ക്കും.