മാ​ഞ്ച​സ്റ്റ​റി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും വ്യാ​ഴാ​ഴ്ച
Tuesday, November 14, 2017 12:21 PM IST
മാ​ഞ്ച​സ്റ്റ​ർ: അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും മാ​ഞ്ച​സ്റ്റ​റി​ൽ 16ന് ​വ്യാ​ഴാ​ഴ്ച്ച ന​ട​ക്കും. പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​നും യൂ​റോ​പ്പി​ലെ പ്രി​ൻ​സ് ഓ​ഫ് പീ​സ് മി​നി​സ്ട്രി​യി​ലെ ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര. ​ജോ​ണ്‍ ഹെ​സ്കെ​റ്റ് മാ​ഞ്ച​സ്റ്റ​ർ ഹോ​ളി സ്പി​രി​റ്റ് ഈ​വ​നിം​ഗി​ൽ പ​ങ്കെ​ടു​ക്കും.

അ​നേ​ക​രി​ൽ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​കം പ​ക​ർ​ന്നു​കൊ​ണ്ട് ന​ട​ന്നു​വ​രു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ൽ​ഫോ​ർ​ഡ് സെ​ന്‍റ് പീ​റ്റ​ർ & സെ​ന്‍റ് പോ​ൾ പ​ള്ളി​യി​ൽ വൈ​കി​ട്ട് 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ന​ട​ക്കു​ക. വി. ​കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്താ​ൽ പ്ര​ക​ട​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ സാ​ധ്യ​മാ​കു​ന്ന ഈ ​ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് സം​ഘാ​ട​ക​ർ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്: ST. PETER & ST. PAUL CATHOLIC CHURCH,
M6 8JR,SALFORD, MANCHESTER.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു ചെ​റി​യാ​ൻ 07443 630066.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്