കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബം​ഗ​ളൂ​രു ര​ണ്ടാ​മ​ത്
Tuesday, December 5, 2017 2:11 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മെ​ട്രോ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു ര​ണ്ടാം സ്ഥാ​ന​ത്ത്. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ‌​ഡ്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ളി​ലാ​ണ് മും​ബൈ​യെ പി​ന്ത​ള്ളി ബം​ഗ​ളൂ​രു ര​ണ്ടാ​മ​തെ​ത്തി​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഒ​ന്നാ​മ​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2016ൽ ​ബം​ഗ​ളൂ​രു​വി​ൽ 45,795 കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2015ൽ ​ഇ​ത് 35,576-ഉം 2014​ൽ ഇ​ത് 31,892-ഉ​മാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കൊ​പ്പം കൊ​ല​പാ​ത​ക​വും സ്ത്രീ​ധ​ന​മ​ര​ണ​വും കു​ത്ത​നെ ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​യി​ൽ 1.99 ല​ക്ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​നു പി​ന്നി​ലു​ള്ള മും​ബൈ​യി​ൽ 39,617 കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മും​ബൈ​യാ​ണ് മു​ന്നി​ൽ. 980 കേ​സു​ക​ളാ​ണ് 2016ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, തൊ​ട്ടു​പി​ന്നി​ലു​ള്ള ബം​ഗ​ളൂ​രു​വി​ൽ 762 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.