മിഷേൽ തോമസിന് ഗോൾഡ് മെഡൽ പുരസ്കാരം
Tuesday, December 5, 2017 2:16 PM IST
ന്യൂഡൽഹി: ഡൽഹി ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയിൽനിന്ന് 2012-17 അധ്യയന വർഷത്തിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഗോൾഡ് മെഡലും ഫസ്റ്റ് റാങ്കും കരസ്ഥമാക്കി മിഷേൽ തോമസ് മികച്ച വിജയം സ്വന്തമാക്കി. ഡൽഹി-ജനക്പുരി നിവാസികളായ ചങ്ങനാശേരി പാലത്തുങ്കൽ പി.സെഡ്. തോമസ്- മിനി ദന്പതികളുടെ മകളാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്