കൊച്ചിൻ കലാഭവൻ കലാസന്ധ്യ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
Tuesday, December 5, 2017 2:31 PM IST
മെൽബണ്‍: കൊച്ചിൻ കലാഭവൻ ഒരുക്കുന്ന കലാസന്ധ്യായുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഡയറക്ടർ സോബി ജോർജ് അറിയിച്ചു. 2018 മാർച്ച് ഒന്പതിന് (വെള്ളി) മെൽബണിലെ സ്പ്രിംഗ് വാലി ഹാളിൽ (Spring vale Hall) നടക്കുന്ന കലാസന്ധ്യയിൽ കലാഭവന്‍റെ അമരക്കാരൻ ആയിരുന്ന ഫാ. ആബേൽ അച്ചന്‍റെ പിൻഗാമി റവ. ഡോ. ജെയിംസ് എർത്തയലിന്‍റെ സാന്നിധ്യവും ഉണ്ടായിരിക്കും.

കൊച്ചിൻ കലാഭവന്‍റെ വേൾഡ് ടൂറിന്‍റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. കൊച്ചിൻ കലാഭവന്‍റെ കലാസന്ധ്യയിൽ സാധാരണ മുപ്പതോളം കലാകാരന്മാർ ആണ് അണിനിരക്കുന്നത്. എന്നാൽ ഓസ്ട്രേലിയായിൽ നടക്കുന്ന കലാസന്ധ്യയിൽ എ ഗ്രേഡിലുള്ള പത്തോളം കലാകാരന്മാർ ലൈവ് ഓർക്കസ്ട്രായുടെ അകന്പടിയോടുകൂടി ഡാൻസും മിമിക്സും അവതരിപ്പിക്കുന്നതെന്ന് സോബി ജോർജ് അറിയിച്ചു.

വിവരങ്ങൾക്ക്: സോണി സണ്ണി 0434620028, ഷാജൻ ജോർജ് 0412902251, ഡോ. ജോസ് 0466274838, സ്റ്റീഫൻ ഓക്കാട്ട് 0449644489, ജോജി കുര്യൻ 0402677909, റെജി പാറയ്ക്കൻ 0431818893, അലക്സ് കുന്നത്ത് 0402567431, കിഷോർ ജോസ് 0431395604.