വി​ദേ​ശി​ക​ൾ പ​ങ്കാ​ളി​ക​ളാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മൂ​ന്നാ​മ​ത്
Wednesday, December 6, 2017 2:01 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ പ​ങ്കാ​ളി​ക​ളാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ക​ർ​ണാ​ട​ക മൂ​ന്നാം സ്ഥാ​ന​ത്ത്. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ‌​ഡ്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം വി​ദേ​ശി​ക​ൾ പ്ര​തി​ക​ളാ​യ 130 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

689 കേ​സു​ക​ളു​മാ​യി പ​ശ്ചി​മ​ബം​ഗാ​ളും 176 കേ​സു​ക​ളു​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​മാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. ക​ർ​ണാ​ട​ക​യ്ക്കു പി​ന്നി​ൽ നാ​ലാം സ്ഥാ​ന​ത്തു​ള്ള മും​ബൈ​യി​ൽ ഇ​ത്ത​ര​ത്തി​ൽ 106 കേ​സു​ക​ളും തൊ​ട്ടു​പി​ന്നി​ലു​ള്ള ഗോ​വ​യി​ൽ 77 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, വി​ദേ​ശ​പൗ​ര​ന്മാ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ക​ർ​ണാ​ട​ക. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ‌​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 14 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​യി​ലാ​ക​ട്ടെ ക​ഴി​ഞ്ഞ വ​ർ​ഷം 164 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗോ​വ (73), ഉ​ത്ത​ർ​പ്ര​ദേ​ശ് (66), മ​ഹാ​രാ​ഷ്ട്ര (59) എ​ന്നി​വ​യാ​ണ് ക​ർ​ണാ​ട​ക​യ്ക്കു മു​ന്നി​ലു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ.