രാ​മ​യ്യ ആ​യു​ർ​വേ​ദ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ം തുടങ്ങി
Wednesday, December 6, 2017 2:03 PM IST
ബം​ഗ​ളൂ​രു: ആ​യു​ർ​വേ​ദ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​ക്കു​ന്ന രാ​മ​യ്യ ഇ​ൻ​ഡി​ക് സ്പെ​ഷാ​ലി​റ്റി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി (റി​സ) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ദ്ഗു​രു ജ​ഗ്ഗി വാ​സു​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റു​പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ കാ​യ​ചി​കി​ത്സ (ജ​ന​റ​ൽ മെ​ഡി​സി​ൻ), ജ​ര​ചി​കി​ത്സ (ജെ​റി​യാ​ട്രി​ക്സ്), സ്ത്രീ​രോ​ഗ- പ്ര​സൂ​തി​ത​ന്ത്ര (ഗ​ർ​ഭ, പ്ര​സ​വ ചി​കി​ത്സ​ക​ൾ), കൗ​മാ​ര​ഭൃ​ത്യ (പീ​ഡി​യാ​ട്രി​ക്സ്), ശാ​ല​ക്യ ത​ന്ത്ര (ഒ​ഫ്താ​ൽ​മോ​ള​ജി, ഇ​എ​ൻ​ടി), സ്വ​സ്ത​വൃ​ത്ത (പ്രി​വ​ൻ​റീ​വ് മെ​ഡി​സി​ൻ), മ​ർ​മ ചി​കി​ത്സ എ​ന്നി​ങ്ങ​നെ ഏ​ഴു വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​മു​ഖ വൈ​ദ്യ​ൻ ഡോ. ​ജി.​ജി. ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം.
ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ​യു​ടെ സ​ഹാ​യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​യു​ർ​വേ​ദ​ത്തി​ൽ ഊ​ന്നി​യ ചി​കി​ത്സ​യാ​ണു റി​സ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.