ക്രിസ്മസിനേയും പുതുവർഷത്തേയും വരവേൽക്കാൻ സന്ദർലാൻഡ് ഒരുങ്ങി
Wednesday, December 6, 2017 2:28 PM IST
സന്ദർലാൻഡ്: ക്രിസ്മസിനെ വരവേല്ക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദർശനവും ഡിസംബർ 8, 9 ( വെള്ളി, ശനി) തീയതികളിൽ നടക്കും. ക്രിസ്മസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 16 ന് (ശനി) നടക്കുന്ന മലയാളം കുർബാനയും പുതുവർഷത്തെ പ്രാഥനകളോടെ വരവേൽക്കാൻ ഡിസന്പർ 31 ന് (ഞായർ) വൈകുന്നേരം 7.30 നു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും സമാപിക്കും.

ജനുവരി രണ്ടിന് നടക്കുന്ന ക്രിസ്മസ് സംഗമത്തിൽ സീറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകും. സെന്‍റ് ജോസഫ്സ് ചർച്ച് വികാരി ഫാ. മൈക്കിൾ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്മസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും.

മലയാളം കുർബാന : ഡിസംബർ 16 ന് (ശനി) 10.30 am സെന്‍റ് ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് SR4 6HP.

പുതുവർഷ ദിവ്യബലി ഡിസംബർ 31 ന് (ഞായർ) 11.45 pm സെന്‍റ് ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് SR4 6HP.

ക്രിസ്മസ് സംഗമം ജനുവരി രണ്ട് (ചൊവ്വ) 5.30 pm മുതൽ സെന്‍റ് ജോസഫ്സ് , പാരിഷ് സെന്‍റർ, സന്ദർലാൻഡ് SR4 6HP.

റിപ്പോർട്ട്: മാത്യു ജോസഫ്