ലണ്ടനിൽ സംഗീത സായാഹ്നം "സ്നേഹ സങ്കീർത്തനം’ 26 ന്
Wednesday, December 6, 2017 2:34 PM IST
ഡഗൻഹാം: പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരും ഗായിക മിൻമിനിയും ഒരുക്കുന്ന സംഗീത സായാഹ്നം ന്ധസ്നേഹ സങ്കീർത്തനം’ ലണ്ടനിലെ ഡഗൻഹാമിലുള്ള ഫാൻഷേവ് കമ്യൂണിറ്റി ഹാളിൽ ഡിസംബർ 26ന് (ചൊവ്വ) നടക്കും.

2500ഓളം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകനാണ് പീറ്റർ ചേരാനല്ലൂർ. ആത്മീയ ഗാനാലാപനങ്ങളും വചന പ്രഘോഷങ്ങളും കൊണ്ട് സന്പന്നമായ ഒരു സ്നേഹ സങ്കീർത്തനത്തിൽ കെ.ജെ. നിക്സണ്‍, സുനിൽ കൈതാരം, ബൈജു കൈതാരം, നൈഡൻ പീറ്റർ തുടങ്ങിയവരും പങ്കെടുക്കും.

വിവരങ്ങൾക്ക്: പ്രകാശ് ഉമ്മൻ 07786282497, സോണി 07886973751.