ടെക്സസ് ഗവർണറെ നേരിടാൻ ഡാളസിൽ നിന്നും വനിതാ ഷെറിഫ്
Thursday, December 7, 2017 1:23 PM IST
ഡാളസ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്സസിൽ അടുത്തവർഷം നടക്കാനിരിക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ഗ്രോഗ് എബട്ടിനെ നേരിടാൻ കൗണ്ടി വനിതാ ഷെറിഫ് ലുപ് വൾഡസ് രംഗത്ത്. 40 വർഷത്തെ സേവനം മതിയാക്കിയ ലുപ്, ഷെറിഫ് സ്ഥാനം രാജിവച്ചാണ് ഗവർണർ സ്ഥാനാർഥിയായി മത്സരരംഗത്തേയ്ക്ക് കടന്നുവന്നത്.

1990 നുശേഷം ഒരൊറ്റ ഡമോക്രാറ്റ് ഗവർണറേയും വിജയിപ്പിക്കാത്ത ടെക്സസിൽ ആദ്യമായാണ് ഹിസ്പാനിക്ക് വനിത, ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർഥിയായി മത്സരത്തിനൊരുങ്ങുന്നത്.

എഴുപതുകാരിയായ ലുപ് സാധാരണ ജോലിക്കാരിയായും പട്ടാള സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. ടെക്സസിലെ ആദ്യ ഓപ്പണ്‍ ലി ഗെ ഷെറിഫ് എന്ന ബഹുമതിയും ഇവർക്ക് സ്വന്തം.

ലുപിനൊപ്പം ഡെമോക്രാറ്റിക്ക് സ്ഥാനാർഥിത്വത്തിനുവേണ്ടി രംഗത്തുള്ള ശക്തനായ എതിരാളി സാൻ അന്േ‍റാണിയൊ മുൻ മേയറും ബറാക്ക് ഒബാമയുടെ ഹൗസിംഗ് സെക്രട്ടറിയുമായിരുന്ന ഉൗലിയൊ കാസ്ട്രൊയാണ്. ടെക്സസ് ഡെമോക്രാറ്റുകൾ മുൻതൂക്കം നൽകുന്ന സ്ഥാനാർഥി ലുപാണെന്നാണ് ഭൂരിപക്ഷത്തിന്േ‍റയും അഭിപ്രായം.

റിപ്പോർട്ട്: പി.പി. ചെറിയാൻ