ലൈം​ഗി​ക ആ​രോ​പ​ണം: യു​എ​സ് സെ​ന​റ്റ​ർ അ​ൽ ഫ്രാ​ങ്കെ​ൻ രാ​ജി​ക്ക്
Thursday, December 7, 2017 1:53 PM IST
വാ​ഷിം​ഗ്ട​ണ്‍: ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ യു​എ​സ് സെ​ന​റ്റ് അം​ഗം അ​ൽ ഫ്രാ​ങ്കെ​ൻ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. വ​രു​ന്ന ആ​ഴ്ചക​ളി​ൽ രാ​ജി​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ന​റ്റി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു ത​ന്‍റെ ക​രു​ത്ത് മു​ഴു​വ​ൻ പ്ര​യോ​ഗി​ച്ച​തെ​ന്നും സെ​ന​റ്റ​ർ പ​ദ​വി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചാ​ലും താന്‍ നിശബ്ദനാകില്ലെന്നും മി​നി​സോ​ട്ട​യി​ൽ​നി​ന്നു​ള്ള സെ​നറ്റ് അംഗമായ അൽ ഫ്രാങ്കെൻ പ​റ​ഞ്ഞു.

യു​എ​സ് രാ​ഷ്ട്രീ​യ, മാ​ധ്യ​മ, എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് രം​ഗ​ത്തെ പ്ര​മു​ഖ​നാ​യ ഫ്രാ​ങ്കെ​നെ​തി​രേ നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രംഗത്തുവന്നത്. 2006 ൽ ​ആ​ദ്യ​മാ​യി സെ​ന​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്പ്, ത​ന്നെ ബ​ല​മാ​യ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു ഉ​ദ്യോ​ഗ​സ്ഥ രം​ഗ​ത്തു​വ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. ഇ​തേ​തു​ട​ർ​ന്ന് സ്വ​ന്തം പാ​ർ​ട്ടി​യാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ത​ന്നെ ഫ്രാ​ങ്കെ​ന്‍റെ രാ​ജി​ക്കാ​യി മു​റ​വി​ളി​ ഉ​യ​ർ​ന്നി​രു​ന്നു. എ​ഴു​ത്തു​കാ​ര​നും ന​ട​നും നി​ർ​മാ​താ​വു​മാ​ണ് ഫ്രാ​ങ്കെ​ൻ.