മുഗാബെ വൈ​ദ്യ​പ​രി​ശോ​ധ​നയ്ക്കായി സിംഗപ്പൂരിൽ
Friday, December 15, 2017 5:45 AM IST
സിം​ഗ​പ്പൂ​ർ: സിം​ബാ​ബ്‌​വെ പ്ര​സി​ഡ​ന്‍റ് പദം രാ​ജി​വ​ച്ച റോ​ബ​ർ​ട്ട് മു​ഗാ​ബെ (93) വൈ​ദ്യ​ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വേ​ണ്ടി സിം​ഗ​പ്പൂ​രി​ലെ​ത്തി. ക​ഴി​ഞ്ഞ​മാ​സം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷം മു​ഗാ​ബെ ന​ട​ത്തു​ന്ന ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

സിം​ബാ​ബ്‌​വെ​യി​ൽ 37 വ​ർ​ഷം ഏ​കാ​ധി​പ​ത്യ ഭ​ര​ണം ന​ട​ത്തി​യ മു​ഗാ​ബെ ഭ​ര​ണ​ക​ക്ഷി​യാ​യ സാ​നു​പി​എ​ഫ് പാ​ർ​ട്ടി​യും സൈ​ന്യ​വും എ​തി​രാ​യ​തോ​ടെ പ്ര​സി​ഡ​ന്‍റ് പ​ദം ഒ​ഴി​യു​ക​യാ​യി​രു​ന്നു. മു​ഗാ​ബെ​യും ഭാ​ര്യ ഗ്രെ​യ്സും പി​ന്നീ​ടു പൊ​തു​വേ​ദി​യി​ൽ വ​ന്നി​രു​ന്നി​ല്ല.