മഹാത്മാ പ്രീമിയർ ലീഗ് സീസണ്‍ 5 ക്രിക്കറ്റ് ടൂർണമെന്‍റിൽ സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കൾ
Tuesday, December 19, 2017 6:11 AM IST
മോണ്‍റോവിയ : മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ പ്രീമിയർ ലീഗ് സീസണ്‍ 5 ക്രിക്കറ്റ് ടൂർണമെന്‍റിൽ റൈസിങ് സ്റ്റാർ മോണ്‍റോവിയയെ പരാജയപ്പെടുത്തിക്കൊണ്ടു സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കളായി.

ആദ്യം ബാറ്റ് ചെയ്തു 12 ഓവറിൽ റൈസിംഗ് സ്റ്റാർസ് ഉയർത്തിയ 109 എന്ന വലിയ സ്കോർ 2 ബോൾ ബാക്കി നിൽക്കെ സൗത്ത് ബീച് സ്മാഷേഴ്സ് മറികടന്നു. പുറത്താകാതെ 31 റണ്‍സും 2 വിക്കറ്റും എടുത്ത ഫിജി ജെയിംസിനെ ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.വിജയികൾക്ക് സംഘടനയുടെ സീനിയർ അംഗമായ ജേക്കബ് യേശുദാസ് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

റിപ്പോർട്ട്: മേജോ ജോസഫ്