ഓ​സ്ട്രേ​ലി​യ​യി​ൽ ജ​ല​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ആ​റു പേ​ർ മ​രി​ച്ചു
Sunday, December 31, 2017 11:11 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ജ​ല​വി​മാ​നം ന​ദി​യി​ൽ ത​ക​ർ​ന്നു​വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. സി​ഡ്നി​യി​ൽ​നി​ന്നും 50 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് ഹോ​ക്സ്ബ​റി ന​ദി​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്.

ന​ദി​യി​ൽ‌ മു​ങ്ങി​ത്താ​ണ വി​മാ​ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ങ്ങ​ൽ​ വി​ദ​ഗ്ധ​ർ ക​ണ്ടെ​ടു​ത്തു. പൈ​ല​റ്റും 11 വ​യ​സു​ള്ള കു​ട്ടി​യും നാ​ല് ബ്രീ​ട്ടീ​ഷു​കാ​രു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ഒ​റ്റ എ​ന്‍​ജി​ന്‍ വി​മാ​ന​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.