ത​ട​വു​കാ​ർ​ക്ക് ആ​ധാ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ൻ​റോ​ൾ​മെ​ന്‍റി​ന് പ്ര​ത്യേ​ക ജീ​വ​ന​ക്കാ​ർ
Wednesday, January 3, 2018 10:37 PM IST
ബം​ഗ​ളൂ​രു: ത​ട​വു​കാ​രു​ടെ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റി​നും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നു​മാ​യി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ ഏ​ർ​പ്പെ​ടു​ത്തി. ആ​ദ്യ​മാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ആ​ധാ​ർ ന​ല്കു​ന്ന​തി​നാ​യി ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ എ​ൻ​റോ​ൾ​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​കു​ന്ന​ത്.

എ​ല്ലാ ജ​യി​ലു​ക​ളി​ലെ​യും ത​ട​വു​കാ​ർ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ഈ​വ​ർ​ഷം മാ​ർ​ച്ചി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ക​ർ​ണാ​ട​ക 2014ൽ ​ത​ന്നെ ഈ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ത​ട​വു​കാ​ർ പു​റ​ത്തി​റ​ങ്ങു​ക​യും പു​തി​യ ത​ട​വു​കാ​ർ എ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റി​നാ​യി അ​ടി​ക്ക​ടി കേ​ന്ദ്ര​ത്തോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് ജ​യി​ലി​ൽ പ്ര​ത്യേ​ക യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​യി​ൽ സൂ​പ്ര​ണ്ട് പി.​എ​സ്. ര​മേ​ഷ് അ​റി​യി​ച്ചു.

യൂ​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ന്‍റ​റി​ൽ നി​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ട് ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് ആ​ധാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ഇ​നി​യും ര​ണ്ടു​പേ​രെ കൂ​ടി പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കാ​നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. നി​ല​വി​ൽ 4,566 ത​ട​വു​കാ​രാ​ണ് ജ​യി​ലി​ലു​ള്ള​ത്. ഇ​വ​രി​ൽ 300 പേ​ർ​ക്ക് ആ​ധാ​ർ ന​മ്പ​രു​ണ്ട്. ദി​വ​സം ര​ണ്ടു​പേ​രെ വീ​തം ജ​യി​ലി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്നു​ണ്ട്.

നേ​ര​ത്തെ ജ​യി​ലി​ലെ എ​ല്ലാ ത​ട​വു​കാ​ർ​ക്കും എ​സ്ബി​ഐ അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന ന​ട​പ​ടി ജ​യി​ൽ അ​ധി​കൃ​ത​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.