അംജദ് അലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് അഞ്ചിന്
Wednesday, January 3, 2018 10:59 PM IST
ഷാർജ: പ്രവാസ ലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് സോക്കർ വിരുന്നൊരുക്കി മങ്കട മണ്ഡലം കെ എംസിസി സംഘടിപ്പിക്കുന്ന അംജദ് അലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റിന് ജനുവരി 5 ന് (വെള്ളി) വൈകുന്നേരം നാലു മുതൽ ഷാർജ വാണ്ടെറേർസ് സ്റ്റേഡിയത്തിൽ പന്തുരുളും.

യുഎഇ ലെ പ്രമുഖ 24 ടീമുകൾ അങ്കം കുറിക്കുന്ന ഫുട്ബോൾ മാമാങ്കം വീഷിക്കാൻ എല്ലാ കാൽപന്തു പ്രേമികളേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: 0557929329, 0529686757.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ